Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ആശുപത്രിക്കെതിരെ കുപ്രചരണം; കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുന്നുമ്മല്‍ ദീപാ നഴ്‌സിംഗ് ഹോമിനെതിരെ സാമൂഹ്യമാധ്യമങ്ങളായ വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും അപകീര്‍ത്തികരമായ വ്യാജപ്രചരണങ്ങള്‍ നടത്തുന്ന യുവാവിനെതിരെ കേസെടുക്കാന്‍ ഹോസ്ദുര്‍ഗ് കോടതി പോലീസിന് അനുമതി നല്‍കി.
രാജപുരം സ്വദേശി തമ്പാന്റെ മകന്‍ മനീഷ് തമ്പാനെതിരെയാണ് കേസെടുക്കാന്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മനീഷ് ദീപാനഴ്‌സിംഗ് ഹോമിനും ഡോക്ടര്‍മാരായ കെ.വി.വാസു, രൂപാപൈ എന്നിവര്‍ക്കും അപകീര്‍ത്തിയുണ്ടാക്കുന്നതരത്തില്‍ നിരന്തരം വ്യാജപ്രചരണങ്ങള്‍ നടത്തിവരികയാണത്രെ. ഇതിനെതിരെ ആശുപത്രി മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടിയിരുന്നു. ഈ അപേക്ഷയിലാണ് കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ അട്ടേങ്ങാനം സ്വദേശിനിയായ യുവതി പ്രസവചികിത്സക്കിടയില്‍ മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. നില ഗുരുതരമായതിനാല്‍ ദീപാനഴ്‌സിംഗ് ഹോമില്‍നിന്നാണ് യുവതിയെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. ഇതുവളച്ചൊടിച്ചാണ് മനീഷ് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ആശുപത്രി മാനേജര്‍ പി.മുരളീധരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Comments

comments