Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വ്യാജരേഖയുടെ മറവില്‍ നിയമനം; ഉണ്ണികൃഷ്ണനെതിരെ നടപടിയില്ല


തിരുവനന്തപുരം: വ്യാജരേഖ ചമച്ചു ജോലി സ്വന്തമാക്കിയ സംഭവത്തില്‍ സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ മകന്‍ ഉണ്ണികൃഷ്ണനെതിരെ നടപടിയില്ല. ഉണ്ണികൃഷ്ണനെതിരെയുള്ളത് ഏത് റിപ്പോര്‍ട്ടെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പ്രതികരിച്ചു. അന്വേഷണം വേണ്ടത് ജേക്കബ് തോമസിന് എതിരെയാണെന്നും മന്ത്രി പ്രതികരിച്ചു. ബന്ധുനിയമനത്തില്‍ 16 പേര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്തായിരുന്നു.
കിന്‍ഫ്ര പ്രോജക്ട്‌സ് മാനേജരാണ് കോലിയക്കോടിന്റെ മകന്‍ ടി. ഉണ്ണികൃഷ്ണന്‍. 2016 ലാണ് ഉണ്ണികൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്റെ മകന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ഉണ്ണികൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകളാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇയാള്‍ക്കെതിരെ വഞ്ചനയ്ക്കു കേസെടുക്കണമെന്ന് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിരുന്നു. വ്യാജരേഖയുണ്ടാക്കി സര്‍ക്കാരിനെയും കിന്‍ഫ്രയെയും തെറ്റിദ്ധരിപ്പിച്ചു. നിയമനം റദ്ദാക്കി തടവുശിക്ഷയുള്‍പ്പെടെയുള്ള കുറ്റം ചുമത്തണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. കിന്‍ഫ്ര പാര്‍ക്കില്‍ ബ്രൂവറിക്കു ചട്ടം ലംഘിച്ചു ഭൂമി നല്‍കിയതും ഉണ്ണികൃഷ്ണന്‍ തന്നെയാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്ത് വിജിലന്‍സ് റിപ്പോര്‍ട്ടെന്നാണു മന്ത്രി ഇ.പി. ജയരാജന്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്.
ബ്രൂവറി വിവാദത്തില്‍ സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഉണ്ണികൃഷ്ണന്‍ കുടുങ്ങുന്നത്. എന്നാല്‍ സ്ഥലം ഉണ്ടെന്നു മാത്രമാണു താന്‍ അറിയിച്ചിട്ടുള്ളതെന്നാണ് ഉണ്ണികൃഷ്ണന്റെ നിലപാട്. ബ്രൂവറി– ഡിസിറ്റിലറി അനുമതികള്‍ നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയോട് ആലോചിക്കാതെയാണു സര്‍ക്കാര്‍ എടുത്തതെന്നു നേരത്തേ സിപിഎം വിമര്‍ശിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാവിന്റെ മകനെ തള്ളിപ്പറയാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.

Comments

comments