Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ശബരിമല: 200 കേന്ദ്രങ്ങളില്‍ വിശ്വാസികള്‍ റോഡ് ഉപരോധിച്ചു


തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധ സമരങ്ങള്‍ നടത്തി. ഹൈന്ദവ സംഘടനകളാണ് ഉപരോധ സമരവുമായി രംഗത്തിറങ്ങിയത്. പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വലിയ ജനക്കൂട്ടം എല്ലാ സ്ഥലങ്ങളിലും സമരങ്ങളില്‍ പങ്കെടുത്തു. ഹിന്ദു ഐക്യ വേദിയുടെയും അയ്യപ്പ ഭക്ത സമാജങ്ങളുടെയും നേതൃത്വത്തിലാണ് സമരം നടത്തിയത്.
സമരത്തെ തുടര്‍ന്ന് കേരളത്തിലെ ഏറ്റവും തിരക്കേറിയ റോഡായ എറണാകുളം വൈറ്റിലയില്‍ ഉള്‍പ്പടെ വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടു. 12 മണിക്ക് സമരം അവസാനിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും പലയിടത്തും 1 മണിയോടെയാണ് സമരം അവസാനിച്ചത്.
തൃശൂരില്‍ സ്വരാജ് റൗണ്ടിലാണ് പ്രധാനമായും സമരം നടന്നത്. വിവിധ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആളുകള്‍ പ്രകടനമായി സമരസ്ഥലത്തേക്ക് എത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് വിശ്വാസികള്‍ ഇവിടെയും സമരത്തില്‍ പങ്കെടുത്തു.
വടക്കന്‍ കേരളത്തിലും വലിയ രീതിയില്‍ തന്നെ ഉപരോധ സമരങ്ങള്‍ നടന്നു. കോഴിക്കോട് പാളയം ജങ്ഷനില്‍ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയര്‍ത്തിയാണ് സമരം. വടകരയും കുന്നമംഗലത്തും ഉള്‍പ്പടെ 11 കേന്ദ്രങ്ങളിലാണ് സമരം നടന്നത്.
മലയോര മേഖലകളിലും സമരം സജീവമായിരുന്നു. ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ ഉപരോധം നടന്നു. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയാണ് ഉപരോധിച്ചത്. ആലുവയില്‍ സമരക്കാരും യാത്രക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കോടതിവിധിക്കെതിരെയുള്ള പ്രക്ഷോഭം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചിട്ടുണ്ട്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സം സ്ഥാനങ്ങളിലെ വിശ്വാസികളും സമരം ഏറ്റുപിടിക്കും.

Comments

comments