Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അന്ന് ക്രിമിനലായി പോലീസ് ജീപ്പില്‍; ഇന്ന് ബഹുമാന്യനായി സ്റ്റേറ്റ് കാറില്‍


തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ചാരക്കേസിലെ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ നഷ്ടപരിഹാര ചെക്ക് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയതിനെ കുറിച്ച് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.
24 വര്‍ഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പില്‍ കൊണ്ടുപോയി. ഇന്ന്, മടുപ്പുളവാക്കുന്നതും ഊര്‍ജം ചോര്‍ത്തിക്കളയുന്നതുമായ ദീര്‍ഘമായ പോരാട്ടത്തിനു ശേഷം വിജയിയായി സര്‍ക്കാര്‍ വാഹനത്തില്‍ മടങ്ങുന്നു- നമ്പി നാരായണന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
‘സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമുള്ള അമ്പതുലക്ഷം രൂപയുടെ ചെക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയാണ്. ജീവിതം ഒരു വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു.
ജീവിതസായാഹ്നം പ്രിയപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം ചിലവഴിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ ഒരുപാട് ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. എനിക്കു വേണ്ടി പ്രാര്‍ഥിക്കുക, സര്‍വേശ്വരന്‍ എന്നില്‍ അര്‍പ്പിച്ച എന്റെ ഭാഗം പൂര്‍ത്തീകരിക്കാന്‍-‘ അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

Comments

comments