Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജീവനക്കാരനും മാതാവും ബാങ്കിന് മുമ്പില്‍ സത്യാഗ്രഹം തുടങ്ങി


തൃക്കരിപ്പൂര്‍: ബാങ്കില്‍ പ്യൂണ്‍ ആയി രണ്ടു പതിറ്റാണ്ടിലധികം ജോലി ചെയ്ത യുവാവിന് സ്ഥിരം നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാങ്ക് ശാഖക്ക് മുമ്പില്‍ കുടുംബത്തോടൊപ്പം സത്യാഗ്രഹം തുടങ്ങി.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ പ്യൂണ്‍ ആയിരുന്ന ചെറുപുഴ പ്രാപ്പൊയില്‍ സ്വദേശി കെ.മനോജാണ് (43) മാതാവ് അമ്മിണിയോടൊപ്പം ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തൃക്കരിപ്പൂര്‍ ശാഖക്ക് മുമ്പില്‍ സത്യാഗ്രഹ സമരം തുടങ്ങിയത്. ഐഒബി തൃക്കരിപ്പൂര്‍ ശാഖയില്‍ വര്‍ഷങ്ങള്‍ താല്‍കാലികമായി ജോലിയെടുത്ത് ഇപ്പോള്‍ സ്വീപ്പറായും 1996 മുതല്‍ വിവിധ ശാഖകളില്‍ പ്യൂണായും ജോലി ചെയ്ത മനോജിനെ സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞാണ് ബാങ്ക് അധികൃതര്‍ വിവിധ ശാഖകളില്‍ തൊഴിലെടുപ്പിച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്.
1996 ല്‍ കോഴിക്കോട് റീജ്യണല്‍ മാനേജര്‍ 35 രൂപ ദിവസവേതനം നിശ്ചയിച്ചാണ് മനോജിന് പ്യൂണ്‍ ജോലി നല്‍കിയത്. തൃക്കരിപ്പൂര്‍ ശാഖയില്‍ രണ്ടു വര്‍ഷവും ഇതിന് ശേഷം രണ്ടു വര്‍ഷം വീതം പയ്യന്നൂര്‍, ഒടയംചാല്‍ ശാഖകളിലും ജോലിയെടുത്ത ഇയാളെ പിന്നീട് 2013 ല്‍ സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ദിവസകൂലിയില്‍ വിവിധ ശാഖകളില്‍ മാറിമാറി തൊഴിലെടുപ്പിച്ചു. 2016 വരെ ഇത്തരത്തില്‍ നിയോഗിച്ച ശേഷവും സ്ഥിര നിയമനം നല്‍കിയില്ല. പിന്നീട് പാര്‍ട്ടം സ്വീപ്പര്‍ എന്ന നിലയില്‍ തൃക്കരിപ്പൂര്‍ ശാഖയില്‍ മാസം 6030 രൂപ തോതില്‍ വേതനം നല്‍കി. ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷം ജോലി ചെയ്താല്‍ സ്ഥിരനിയമനം നല്‍കാന്‍ ബാങ്കിന് അധികാരമുണ്ട്. തൊഴില്‍ സ്ഥിരപ്പെടുത്തുന്നത് വരെ സത്യാഗ്രഹം തുടങ്ങുമെന്നും ജോലി സ്ഥിരപ്പെടുത്താത്ത ബാങ്കിനെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും മനോജ് പറഞ്ഞു.

Comments

comments