Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റിക്ഷവിളിച്ച് വാടകകൊടുക്കാതെ മുങ്ങിയ വിരുതനെതിരെ പരാതി


കാഞ്ഞങ്ങാട്:രാത്രി കാഞ്ഞങ്ങാട് ടൗണില്‍ നിന്നും വാടകക്ക് വിളിച്ച ഓട്ടോറിക്ഷക്ക് ഓട്ടം കഴിഞ്ഞശേഷം വാടകകൊടുക്കാതെ കബളിപ്പിച്ച വിരുതനെതിരെ പോലീസില്‍ പരാതി.
കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് ടൗണില്‍ നിന്നും വെള്ളിക്കോത്ത് സ്വദേശി കെ.ഗോവിന്ദന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് ഒടയഞ്ചാല്‍ പരപ്പ വഴി ബിരിക്കുളത്തേക്ക് പോയ കാഞ്ഞിരപ്പൊയില്‍ കോതോട്ടുപാറയിലെ മോഹനന്റെ മകന്‍ പി.മഹേഷ്‌കുമാറിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയത്. പാലക്കാട് സ്വദേശിയായ അനൂപ് ഉണ്ണിയും മഹേഷിനൊപ്പം ഉണ്ടായിരുന്നു. ബിരിക്കുളത്തെത്തിയപ്പോള്‍ കയ്യില്‍ പണമില്ലെന്നും വീട്ടില്‍ചെന്ന് എടുത്തുകൊണ്ടുവരാമെന്നും പറഞ്ഞ് പോയ മഹേഷ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. തുടര്‍ന്ന് മഹേഷിന്റെ കൂടെയുണ്ടായിരുന്ന അനൂപിനെയും കൂട്ടി ഗോവിന്ദന്‍ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഓട്ടോ വാടക ഇന്ന് എത്തിച്ചുകൊടുക്കാമെന്ന് മഹേഷിന്റെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ടത്രെ.

Comments

comments