Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം തോന്നിയപോലെ


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗത്തില്‍ താല്‍ക്കാലികമായി ജോലിചെയ്യുന്ന നാലുപേരില്‍ മൂന്നുപേരെ ഒഴിവാക്കി ഒരാളെ നിലനിര്‍ത്തിയതിനെതിനെചൊല്ലി വിവാദം.
താല്‍ക്കാലിക ജീവനക്കാരെന്ന പേരില്‍ ആരോഗ്യവകുപ്പിലെ ഉന്നതര്‍ വേണ്ടപ്പെട്ടവര്‍ക്ക് വര്‍ഷങ്ങളോളം തടസ്സമില്ലാതെ ജോലി നല്‍കിവരുന്ന ജില്ലാ ആശുപത്രിയില്‍ പിടിപാടില്ലാത്തവരെ മൂന്നുമാസവും ആറുമാസവും കഴിയുമ്പോള്‍ ഒഴിവാക്കുകയാണ് പതിവ്. ഇവിടെ താല്‍ക്കാലികക്കാരനായി കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ഒരു യുവാവ് ജോലി ചെയ്തുവരുന്നുണ്ട്. എക്‌സ്‌റേ വിഭാഗത്തിലെ സ്വന്തക്കാരിക്കും ജോലി ചെയ്യാന്‍ തടസ്സമില്ല. പേരിന് വന്‍ തുക പ്രതിഫലം പറ്റുന്ന ഇലക്ട്രീഷ്യനുണ്ടെങ്കിലും ആശുപത്രിക്ക് പലപ്പോഴും ഉപകാരപ്പെടാറില്ല. വൈദ്യുതി വിതരണം നിലക്കുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജനറേറ്ററിന്റെ മറവില്‍ വന്‍ ഡീസല്‍ കടത്തും ഇവിടെ നടക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Comments

comments