Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നഗരസഭാജീവനക്കാരനെ അക്രമിച്ച ഒമ്പതംഗസംഘത്തിനെതിരെ കേസ്


കാഞ്ഞങ്ങാട്: കാടുവെട്ടി തെളിക്കുകയായിരുന്ന നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും തെറിവിളിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും യന്ത്രം നശിപ്പിക്കുകയും ചെയ്ത ഒമ്പതംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കല്ലൂരാവി സുനാമി കോളനിയില്‍ യന്ത്രം ഉപയോഗിച്ച് കാടുവെട്ടിതെളിക്കുകയായിരുന്ന കുഞ്ഞിരാമനോട് മറ്റൊരുസ്ഥലത്തെ കാടുകൂടി വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ടു. കുഞ്ഞിരാമന്‍ ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഷെരീഫ് എന്നയാളുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം അക്രമിക്കുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് കുഞ്ഞിരാമന്‍ നഗരസഭാസെക്രട്ടറിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സെക്രട്ടറി പി.വി.അനീഷ് നല്‍കിയ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

Comments

comments