Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഗവര്‍ണര്‍ക്കെതിരെ ലേഖനം; നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍


ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാലിലാല്‍ പുരോഹിതിനെതിരെ അപകീര്‍ത്തികരമായ ലേഖനമെഴുതിയെന്ന കേസില്‍ തമിഴ് ആഴ്ചപ്പതിപ്പായ നക്കീരന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു. പൂണെയ്ക്ക് പോകാനായി എത്തിയ ഗോപാലനെ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
സര്‍വകലാശാല അധികൃതര്‍ക്കു ‘വഴങ്ങിക്കൊടുക്കാന്‍’ പെണ്‍കുട്ടികളെ അധ്യാപികയായ നിര്‍മലാദേവി പ്രേരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ലേഖനമാണ് ഗോപാലനെ കുടുക്കിയത്.
ഗവര്‍ണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നിര്‍മലാദേവി പറഞ്ഞിട്ടുണ്ടെന്നും ഗവര്‍ണറെ ചോദ്യം ചെയ്യണമെന്നും നക്കീരന്‍ ലേഖനത്തില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ പരാതിയെത്തുടര്‍ന്നാണ് ഗോപാലനെതിരെ പോലീസ് കേസെടുത്തത്.

Comments

comments