Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

നിപക്ക് പിന്നാലെ സിക വൈറസ്


ജയ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഏഴ് പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 24 ന് ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകള്‍ കൂടി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ഇതിലാണ് ഏഴ് സാമ്പികളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്.
രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. രോഗം പടരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. ജയ്പൂരില്‍ രോഗം പടരുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.

Comments

comments