Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ത്യ അണ്ടര്‍ 16 ടീം കൊറിയക്കെതിരെ


ക്വലാലംപുര്‍: ഒരു ജയം, ആ ജയം പക്ഷേ ഇന്ത്യന്‍ ഫുട്‌ബോളിലെ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടുന്ന വിജയമായേക്കാം. അതിനായി എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. വിജയിച്ചാല്‍ ആദ്യമായി യോഗ്യതാ പരീക്ഷ പാസായി ഫിഫയുടെ കൗമാര ലോകകപ്പില്‍ ഇന്ത്യയ്ക്ക് കളിക്കാം.
2017ല്‍ ആതിഥേയരെന്ന നിലയില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ടീം അണ്ടര്‍ 17 ലോകകപ്പിന് നേരിട്ടു യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇത്തവണ യോഗ്യതാ റൗണ്ട് എന്ന കടമ്പ കടന്ന് ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.
എന്നാല്‍ വിജയം ഒരിക്കലും ഇന്ത്യയ്ക്ക് എളുപ്പമായിരിക്കില്ല. എ.എഫ്.സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ജയിച്ചാല്‍ സെമിയിലും അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിലും ഇന്ത്യയ്ക്ക് സ്ഥാനം ഉറപ്പിക്കാം. സെമി ഫൈനലില്‍ എത്തുന്ന നാലു ടീമുകള്‍ക്കും അടുത്ത വര്‍ഷത്തെ ലോകകപ്പിന് യോഗ്യത ലഭിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.15നാണ് മത്സരം.
16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ എ.എഫ്.സി ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. 2002ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നെങ്കിലും കൊറിയയോടു തോറ്റു പുറത്താകുകയായിരുന്നു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു അന്നത്തെ ഇന്ത്യയുടെ തോല്‍വി. ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കൊറിയ. സാധ്യത കൊറിയക്കാണെങ്കിലും മികച്ച എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യ ഇതുവരെ എത്തിയതെന്നും ഇന്നും അതു തുടരുമെന്നും കോച്ച് ബിബിയാനോ ഫെര്‍ണാണ്ടസ് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ അതുവരെ ഒരു ഗോള്‍പോലും വഴങ്ങാതെയാണ് ഇന്ത്യയുടെ മുന്നേറ്റം.
അതേസമയം ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിലായി 12 ഗോളുകള്‍ അടിച്ചു കൂട്ടിയാണ് കൊറിയ ക്വാര്‍ട്ടറിലെത്തിയത്. അവരും ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടില്ല. ഇറാഖ്, ഓസ്‌ട്രേലിയ, അഫ്ഗാനിസ്താന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്ന് ഒന്നാമതായാണ് കൊറിയ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
ഇറാന്‍, വിയറ്റ്‌നാം, ഇന്‍ഡൊനീഷ്യ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് സിയില്‍ രണ്ടാമതായാണ് ഇന്ത്യ ക്വാര്‍ട്ടറിലെത്തിയത്. വിയറ്റ്‌നാമിനെ തോല്‍പ്പിച്ച ഇന്ത്യ ഇറാനും ഇന്‍ഡൊനീഷ്യക്കുമെതിരേ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. അതേസമയം തുടര്‍ച്ചയായി രണ്ടു കളികളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ബികാഷ് യുംനാമിന് ഇന്ന് കളിക്കാനാകാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

Comments

comments