Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സൈനികന്റെ കഴുത്തറുത്തു; ഇന്ത്യ ശക്തമായി തിരിച്ചടിച്ചു


മുസാഫര്‍നഗര്‍: പാക്ക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന് സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ചിലത് നടന്നിട്ടുണ്ട്. അതിപ്പോള്‍ വെളിപ്പെടുത്താനാകില്ല. ചില വലിയ കാര്യങ്ങളാണ് നടന്നത് എന്നു മാത്രം പറയാം. എന്നെ വിശ്വസിക്കൂ. രണ്ടു മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങള്‍ അടുത്തുതന്നെ അറിയും -രാജ്‌നാഥ് സിങ് പറഞ്ഞു.
സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബിഎസ്എഫ് ജവാന്‍ നരേന്ദ്ര സിങ്ങിന്റെ മരണത്തിന് മറുപടിയായി പാക്ക് മേഖലയില്‍ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശക്തമായ സൂചന നല്‍കി ആഭ്യന്തരമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ തിരിച്ചടിയില്‍ പാക്കിസ്ഥാന് കനത്ത നഷ്ടവും പരുക്കും ഏറ്റിട്ടുണ്ടെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. പാക്കിസ്ഥാന്‍ വെടിവയ്പ്പു നടത്തുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറയാറുള്ളതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഈമാസം 18നാണ് രാജ്യാന്തര അതിര്‍ത്തിക്ക് സമീപം റാംഗഡ് മേഖലയില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കെതിരെ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട നരേന്ദ്ര സിങ്ങിന്റെ മൃതദേഹം പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ടു പോയി. നെഞ്ചില്‍ മൂന്നു ബുള്ളറ്റുകളും കഴുത്ത് അറുത്തനിലയിലും മൃതദേഹം കണ്ടെത്തി. ഇതിനു പിന്നാലെ ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്താന്‍ ഇന്ത്യ തയാറാണെന്ന് സൈനികമേധാവി ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

Comments

comments