Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ പാളിച്ച


വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ പാളിച്ച. ഇന്ത്യ ഉള്‍പ്പെട്ട രാജ്യങ്ങളിലെ അഞ്ച് കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മറ്റുള്ളവര്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എങ്ങനെ കാണുന്നുവെന്ന് നോക്കാനുള്ള ഫീച്ചറിലാണ് സുരക്ഷാ പാളിച്ചയുണ്ടായത്. ഏതൊക്കെ രാജ്യത്തുനിന്നുള്ളവരുടെ അക്കൗണ്ടുകളിലാണ് നുഴഞ്ഞു കയറ്റമുണ്ടായതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ നിന്ന് മാത്രം 27 കോടി ഉപയോക്താക്കള്‍ ഫേസ്ബുക്കിനുണ്ട്.

Comments

comments