Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ത്യയെ ഇഷ്ടപ്പെടുന്നു, മോദിയോട് അന്വേഷണം പറയണമെന്ന് ട്രംപ്

 

വാഷിംങ്ടണ്‍: ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇന്ത്യയോടും മോദിയോടുമുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്നും,സുഹൃത്തായ മോദിയോട് അന്വേഷണം പറയണമെന്നും സുഷമയോട് ട്രംപ് പറഞ്ഞു.
ആഗോളമയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ നിലപാടുകള്‍ ശക്തമാക്കുന്ന യുഎന്നിന്റെ യോഗത്തിലായിരുന്നു ഇരുവരുടെയും സൗഹൃദ സംഭാഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയ്ക്ക് ആശംസകള്‍ പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപിന്റെ മറുപടി. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹേലിയാണ് സുഷമയെ ട്രംപിനു പരിചയപ്പെടുത്തിയത്.

Comments

comments