Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കമ്മ്യൂണിസ്റ്റ് ഗ്രാമത്തെ പച്ച പുതപ്പിച്ച് ബ്രാഞ്ചംഗങ്ങളുടെ സംഘകൃഷി


കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ നെല്ലെടുപ്പ് സമരത്തിന് സാക്ഷിയായ രാവണീശ്വരം ജൈവപച്ചക്കറിയില്‍ വിജയഗാഥ രചിക്കുകയാണ്. ബിരുദാനന്തര ബിരുദധാരികളായ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെടുന്ന അംഗങ്ങള്‍ ജോലി കഴിഞ്ഞുള്ള ഇടവേളയിലാണ് ഒന്നരയേക്കര്‍ പാടത്ത് പൊടിപ്പള്ളത്ത് വെള്ളരി, കക്കരി, ചേന തുടങ്ങിയ കൃഷി ഇറക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പരിപാടിയുടെ പ്രചോദനത്തിലാണ് ഈ ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. കാലിവളവും കോഴിവളവും മാത്രം ഉപയോഗിച്ചാണ് കൃഷി പരിപാലിച്ചത്. പൊടിപ്പള്ളത്തെ ഈ സഖാക്കളുടെ കൃഷി വിളവെടുപ്പില്‍ 17 ക്വിന്റലോളം വിളവ് ലഭിച്ചു.
മാര്‍ക്കറ്റില്‍ 35 മുതല്‍ 40 രൂപയോളം വില വരുന്ന ഈ പച്ചക്കറികള്‍ ഇവര്‍ 15 രൂപ തോതിലാണ് മൊത്തമായും ചില്ലറയായും വില്‍പ്പന നടത്തുന്നത്. പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത ആവേശവും പാടത്ത് പണിയെടുക്കുമ്പോഴുള്ള ആത്മനിര്‍വൃതിയും ഒത്തുചേരുമ്പോള്‍ തുടര്‍ന്നും ഈ കൃഷി തുടരാനാണ് പൊടിപ്പള്ളത്തെ സഖാക്കളുടെ തീരുമാനം. ഇതിനായി കൃഷിഭവന്റെ നല്ല വിപണന കേന്ദ്രത്തിന്റെയും ഇപ്പോള്‍ അനുഭവിക്കുന്ന വെള്ളത്തിന്റെ ലഭ്യതകുറവും പരിഹരിച്ചാല്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാമെന്നാണ് ഇവര്‍ പറയുന്നത്.പൊടിപ്പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുരേഷ്, പി.സനല്‍കുമാര്‍, പ്രദീപ് മൂലയില്‍, രതീഷ് കൂട്ടക്കനി, സി.പ്രമോദ്, ഒ.ഷിജു, ടി.വി.രഞ്ജിത്ത്, ബാലചന്ദ്രന്‍, എം.സജിത്ത്, മിനി, നാരായണി, അഭിലാഷ് എന്നിവരുടെ കൂട്ടായ്മയിലാണ് ജൈവ പച്ചക്കറി കൃഷിയിറക്കിയത്.

Comments

comments