Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സംസാര ശേഷിയില്ലാത്ത പതിനഞ്ചുകാരന്‍ ചിത്രരചനയില്‍ വിസ്മയം തീര്‍ക്കുന്നു


കാഞ്ഞങ്ങാട്: ജന്മനാ സംസാരശേഷിയും കേള്‍വി ശേഷിയുമില്ലാത്ത പതിനഞ്ചുകാരന്‍ തന്റെ വൈകല്യത്തെ അതിജീവിച്ച് ചിത്ര രചനാ രംഗത്ത് വിസ്മയം സൃഷ്ടിക്കുന്നു.
അതിഞ്ഞാല്‍ തെക്കേപ്പുറത്തെ നിഷാന മന്‍സിലില്‍ സുബൈര്‍-ആമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് സഹദാണ് ഏവരുടെയും വിസ്മയമായി മാറിയത്. ചായ്യോത്ത് ജ്യോതി ഭവന്‍ സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയാണ് സഹദ്. തന്റെ വൈകല്യത്തെ സര്‍ഗ്ഗശേഷി കൊണ്ട് തോല്‍പ്പിക്കുന്ന ഈ ബാലന്‍ ഇതിനകം മികവുറ്റ നിരവധി ചിത്രരചനകള്‍ നടത്തി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും പ്രശംസ നേടി.
തന്റെ ഭാവനയില്‍ തെളിയുന്നവയെ ഞൊടിയിടയില്‍ വരക്കുന്ന സഹദ് ചെറുപ്പം മുതല്‍ ചിത്രരചനയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ചിത്ര രചനയ്ക്ക് പുറമെ കരകൗശലം, മോണോ ആക്ട്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയിലും മികവ് പുലര്‍ത്തുന്ന സഹദ് സ്‌കൂള്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലും സഹദിന് താല്‍പ്പര്യവും വാസ നയുമുണ്ട്.
മികച്ച പ്രോത്സാഹനം നല്‍കിയാല്‍ സഹദിലൂടെ വലിയൊരു കലാകാരനെ വാര്‍ത്തെടുക്കാന്‍ സാധിക്കുമെന്ന് അധ്യാപകര്‍ കരുതുന്നു.

Comments

comments