Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

അനധികൃത വിദേശമദ്യ കച്ചവടം തടയണം


കാഞ്ഞങ്ങാട്: കള്ള് വ്യവസായത്തെ തകര്‍ക്കുന്ന അനധികൃത വിദേശമദ്യ കച്ചവടം തടയണമെന്നും, കൈവശം വയ്ക്കാവുന്ന വിദേശമദ്യത്തിന്റ അളവ് കുറയ്ക്കണമെന്നും കള്ള് ചെത്ത് വില്‍പ്പന തൊഴിലാളികളുടെ കൂലി കാലോചിതമായി പരിഷ്‌കരിക്കണ മെന്നും കണ്ണൂര്‍ ജില്ലാ അറാക്ക് ആന്റ് ടോഡി വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ.എന്‍.ടി. യു.സി വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് ശ്രമിക്ക് ഭവനില്‍ നടന്ന സമ്മേളനം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് എന്‍.അഴകേശന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍. ടി. യു.സി ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ടായിരുന്ന പി. സൂര്യദാസിന്റെ ഫോട്ടോ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഹക്കീം കുന്നില്‍ അനാഛാദനം ചെയ്തു. സംഘടനയിലെ മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ മാമുനി വിജയന്‍, പി വി.സുരേഷ്, ടോഡി ബോഡ് അംഗം കെ.കെ പ്രകാശന്‍, കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പി.ടി ലാലു, ടി.വി കുഞ്ഞിരാമന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍, വി.വി ചന്ദ്രന്‍ ,പ്രേമരാജ്, വി.വി ഭാസ്‌ക്കരന്‍, പി.ജെ ജോസഫ്, ഇ.കെ.ഷാജി സമീറ ഖാദര്‍, എം.കുഞ്ഞികൃഷ്ണന്‍, പി.ബാലകൃഷ്ണന്‍, മാധവന്‍ കള്ളാര്‍, പ്രകാശ് മാത്യു, എന്നിവര്‍ സംസാരിച്ചു. തോമസ് സെബാസ്റ്റ്യന്‍ സ്വാഗതവും, എന്‍.ജെ.ജോര്‍ജ്കുട്ടി നന്ദിയും പറഞ്ഞു.

Comments

comments