Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വൈദികര്‍ക്ക് വിവാഹംകഴിക്കാനും ഭാര്യയോടൊപ്പം ഒളിച്ച് താമസിക്കാനും ഫ്രാങ്കോ ഒത്താശ ചെയ്തു


തൃശൂര്‍: ബിഷപ്പ് ഫ്രാങ്കോയുടെ കാര്‍മ്മികത്വത്തില്‍ അച്ചന്‍ പട്ടം നേടിയ രണ്ടു പേര്‍ സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി വിവാഹിതരായതിന്റെയും അവരെ പള്ളിയില്‍ കുര്‍ബാന കൈക്കൊള്ളാന്‍ അനുവദിച്ചതിന്റെയും വിവരങ്ങള്‍ പുറത്തായി. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. തൃശൂരുകാരായ രണ്ട് അച്ചന്‍മാരും ഇവിടെ കല്യാണം കഴിച്ചാല്‍ പുറത്തറിയുമെന്നതിനാല്‍ ഉത്തരേന്ത്യയില്‍ നിന്നാണ് രഹസ്യമായി വിവാഹം ചെയ്തത്. ഇവരെയും ഭാര്യമാരെയും നാട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കാനും മറ്റം പള്ളിയില്‍ വൈദികരെന്ന നിലയില്‍ കുര്‍ബാന കൊള്ളാനും ഫ്രാങ്കോയാണ് ഒത്താശ ചെയ്തത്. പള്ളിയില്‍ കുഞ്ഞുങ്ങളുടെ ആദ്യ കുര്‍ബാനയ്ക്ക് അച്ചന്മാര്‍ നിയമവിരുദ്ധമായി കാര്‍മ്മികത്വം വഹിച്ചതോടെയാണ് കല്യാണക്കാര്യം ഉള്‍പ്പെടെ പുറത്തറിഞ്ഞത്. ഇതോടെ ഇടവകക്കാര്‍ പ്രക്ഷോഭത്തിനൊരുങ്ങി. സംഭവം ഒതുക്കിയെങ്കിലും രണ്ട് അച്ചന്‍മാര്‍ക്കും നാടുവിടേണ്ടി വന്നു. പിന്നീട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് വിവരമില്ല.
ഫ്രാങ്കോ തൃശൂര്‍ സീറോ മലബാര്‍ രൂപതയിലെ മറ്റം സെന്റ് തോമസ് ഫൊറോനപ്പള്ളി ഇടവക അംഗമാണ്. ഫ്രാങ്കോയുടെ പിതാവ് കുണ്ടനി മുളയ്ക്കല്‍ ഐപ്പുണ്ണി മാസ്റ്റര്‍ മറ്റം സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. മൂത്തമകനാണ് ഫ്രാങ്കോ. സഹോദരന്റെ വാട്ടര്‍ടാങ്ക് വ്യവസായത്തിന് പണം മുടക്കിയിരിക്കുന്നത് ഫ്രാങ്കോ ആണെന്നും പറയുന്നു. മറ്റൊരു സഹോദരന്‍ ഗള്‍ഫിലാണ്.
ഫ്രാങ്കോയുടെ കുടുംബക്കാര്‍ വായനശാലയായി തുടങ്ങിയതാണ് പിന്നീട് പ്രൈമറി സ്‌കൂളും ഹൈസ്‌കൂളുമായത്. അതോടെ അതിരൂപത സ്‌കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയെന്ന് ആരോപണമുയര്‍ന്നു. സ്‌കൂള്‍ അതിരൂപതയ്ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നും കേസ് നിലവിലുണ്ടെന്നുമാണ് വിവരം. അക്കാലത്ത് സഭയ്ക്കു നേരെയുളള പ്രതിഷേധങ്ങളെ നേരിടാന്‍ തൃശൂര്‍ ബിഷപ്പായിരുന്ന മാര്‍ജോസഫ് കുണ്ടുകുളത്തിന് ഒരു സംഘം വേണമെന്ന് തോന്നി. അതിന് ബിഷപ്പ് നിയോഗിച്ചത് ഫ്രാങ്കോയുടെ പിതാവിനെയായിരുന്നു. കാത്തലിക് യൂണിയന്‍ ട്രിച്ചൂര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സംഘടനയുടെ പേര്.
കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതിന് അറസ്റ്റിലായ ഫ്രാങ്കോയുടെ ഡോക്ടറേറ്റ് സദാചാരം പഠിപ്പിക്കുന്ന ദൈവശാസ്ത്രത്തിലാണെന്നതാണ് വിചിത്രം. സീറോ മലബാര്‍ സഭാംഗമായിരുന്ന ഫ്രാങ്കോ ലത്തീന്‍ സഭയിലേക്ക് ചാടിയത് ഉന്നതപദവി ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. സീറോമലബാര്‍ സഭയില്‍ കൂടി പൗരോഹിത്യം സ്വീകരിച്ചാല്‍ പെട്ടെന്ന് ഉന്നത പദവിയില്‍ എത്താനാവില്ല. ലത്തീന്‍സഭയിലൂടെ വൈദിക പട്ടം സ്വീകരിച്ചാണ് പടിപടിയായി സ്ഥാനം കയറ്റം ലഭിച്ച് ബിഷപ്പായത്. 1964 ല്‍ തൃശൂരിലെ മറ്റത്ത് ജനിച്ച ഫ്രാങ്കോ മുളയ്ക്കല്‍ ഇംഗ്ലീഷ് സാഹിത്യത്തിലും സോഷ്യോളജിയിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 1990 ല്‍ വികാരിയായി. 2009 ല്‍ ഡല്‍ഹിയില്‍ സഹായമെത്രാനായി. 2013 ജൂണ്‍ 13 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പായി നിയമിക്കുന്നത്. ഡല്‍ഹിയിലെ ചുമതല ലഭിച്ചതോടെ രാഷ്ട്രീയ നേതാക്കളുടെ അടുപ്പക്കാരനായി. സാമ്പത്തിക സ്വാധീനമുളള ജലന്ധര്‍ രൂപത പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പഞ്ചാബിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ നിര്‍ണ്ണായക ശക്തിയായതിനാല്‍ രാഷ്ട്രീയക്കാരുമായി നല്ല ബന്ധത്തിലായിരുന്നു.

Comments

comments