Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഭാവഭേദങ്ങളും പശ്ചാത്താപവുമില്ലാതെ ജനത്തെ നോക്കി ചിരിച്ച് കൈവീശി ഫ്രാങ്കോ


കോട്ടയം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചതിവും വഞ്ചനയും നടത്തി രാജാവിനെപോലെ വിരാജിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇത്രയെല്ലാം സംഭവങ്ങളുണ്ടായിട്ടും തെല്ലും ഭാവഭേദമില്ല.
കാഴ്ചബംഗ്ലാവിലെ കണ്ടാമൃഗത്തെ കാണുന്നതുപോലെയുള്ള ആകാംക്ഷയുമായാണ് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ തൃപ്പുണിത്തുറയിലും ഇന്ന് കോട്ടയത്തും പാലായിലും ജനങ്ങള്‍ തടിച്ചുകൂടിയത്. ഫ്രാങ്കോയെ കണ്ടയുടന്‍ കഴുത്തില്‍ ജപമാലയണിഞ്ഞ വിശ്വാസികളടക്കമുള്ളവര്‍ അവഹേളിച്ച് കൂക്കിവിളിച്ചു. ഇന്നലെ രാത്രി തൃപ്പുണിത്തുറയിലും ഇന്ന് രാവിലെ കോട്ടയത്തും പാലായിലും ജനങ്ങളുടെ അവഹേളനം കുറച്ചൊന്നുമായിരുന്നില്ല. ഒളിമ്പിക്‌സ് മെഡല്‍ നേടിയെത്തിയ കായികതാരത്തിന്റെ ലാഘവത്തോടെ ഫ്രാങ്കോ എല്ലാവരേയും ചിരിച്ച് കൈവീശികാണിച്ചു. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീ പരാതിയുമായി രംഗത്തിറങ്ങിയതുമുതല്‍ ഫ്രാങ്കോ ഒരു ക്രിമിനലിനേക്കാള്‍ തരംതാഴ്ന്ന നിലയിലാണ് സംസാരിച്ചതും പ്രവര്‍ത്തിച്ചതും. മാധ്യമങ്ങളോടടക്കം നട്ടാല്‍കുരുക്കാത്ത നുണകള്‍ വിളമ്പി. പീഡനത്തിനിരയായ കന്യാസ്ത്രീക്കും കുടുംബത്തിനും എതിരെ അടിസ്ഥാനപരമായ കാരണങ്ങള്‍ ആരോപിച്ച് കള്ളകേസ് നല്‍കി. പീഡനത്തിനിരയായ കന്യാസ്ത്രീ എല്ലാം സഹിച്ചും ക്ഷമിച്ചും കുറവിലങ്ങാട്ടിലെ മഠത്തില്‍ കഴിയുന്നതിനിടയില്‍ കുടുംബത്തോടുള്ള ഫ്രോങ്കോയുടെ ദ്രോഹം പരിധിവിട്ടതിനെതുടര്‍ന്നാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്. ബിഷപ്പിന്റെ ളോഹയും കഴുത്തില്‍ കുരിശുമാലയും കൈവിരലില്‍ തിരുശേഷിപ്പ് അടങ്ങിയ മോതിരവും ധരിച്ചാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലും ഫ്രാങ്കോ ചോദ്യം ചെയ്യലിന് പോലീസിന് മുമ്പില്‍ ഹാജരായത്. ഉച്ചതിരിഞ്ഞ് അറസ്റ്റ് നടത്തുന്നതിന് മുന്നോടിയായി ഇന്നലെ രാവിലെ 11 മണിയോടുകൂടിതന്നെ ബിഷപ്പിനോട് സ്ഥാനചിഹ്നങ്ങള്‍ അടക്കമുള്ള വേഷം മാറി സാധാരണ വേഷം ധരിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഫ്രോങ്കോയ്ക്ക് ജീന്‍സും കുര്‍ത്തയും തൃപ്പുണിത്തുറയില്‍ എത്തിച്ചുകൊടുത്തു. ബലാത്സംഗകേസില്‍ അറസ്റ്റിലായതോടെ കത്തോലിക്കാസഭ ഇനി ഫ്രാങ്കോയെ ബിഷപ്പായി അംഗീകരിക്കാന്‍ സാധ്യതയില്ല. ഫ്രാങ്കോ കുപ്പായം മാറി ഏതെങ്കിലും അജ്ഞാതകേന്ദ്രത്തില്‍ കഴിയേണ്ടിവരും. സഭാനേതൃത്വത്തില്‍ നിന്നും അനുമതി വാങ്ങിയാല്‍ പള്ളിയില്‍ വെച്ച് വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാം. ജീവിക്കാനുള്ള സ്വത്തുക്കള്‍ മുമ്പേതന്നെ സമ്പാദിച്ച് ഭദ്രമാക്കിയിട്ടുണ്ടാവും.

Comments

comments