Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

എന്ത് നടപടിയേയും നേരിടുമെന്ന് കന്യാസ്ത്രീകള്‍


കൊച്ചി: ബിഷപ്പിന്റെ അറസ്‌റ്റോടെ സഭ തങ്ങള്‍ക്കെതിരെ ഇനിയെന്ത് പ്രതികാര നടപടിയ്ക്ക് ശ്രമിച്ചാലും അതിനെ ധീരമായി നേരിടുമെന്ന് കൊച്ചിയിലെ സമരത്തില്‍ പങ്കെടുത്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വരുന്നതൊക്കെ വരട്ടെ എന്നാണ് ഇപ്പോള്‍ കരുതുന്നത്. ആരേയും ഭയക്കുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. സഭയ്ക്ക് ഇനി ഞങ്ങളെ പുറത്താക്കാനാകില്ല. ഞങ്ങളെല്ലാം ജീവിതകാലം മുഴുവന്‍ കന്യാസ്ത്രീകളായി തന്നെ തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
ബിഷപ്പിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടപ്പോള്‍, ”എല്ലാം ദൈവത്തില്‍ ആശ്രയിച്ചിരിക്കുന്നത് കൊണ്ടാണ് അറസ്റ്റ് ഉണ്ടായത്” എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ ആദ്യം പ്രതികരിച്ചുവെന്ന് സിസ്റ്റര്‍ പറഞ്ഞു. സിസ്റ്ററിന്റെ മുഖത്ത് കാര്യമായ ഭാവഭേദങ്ങളൊന്നും കണ്ടില്ലെന്നും നിര്‍വികാരതയായിരുന്നു മുഖത്തെന്നും അനുപമ സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സമരത്തിന് പിന്തുണ നല്‍കി കഴിഞ്ഞ 14 ദിവസവും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരപ്പന്തലിലേക്ക് ഒഴുകിയെത്തിയ എല്ലാ നല്ല മനുഷ്യരോടുമാണ് ആദ്യം നന്ദി പറയാനുള്ളത്.
പിന്നെ തണുത്തുകിടന്ന ഈ കേസിനെ ഈ നിലയിലെത്തിച്ച മാധ്യമങ്ങളോടും നല്ലവരായ ചില മാധ്യമപ്രവര്‍ത്തകരോടും തീര്‍ത്താല്‍തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. അതിനിടയിലും നിരവധിപേര്‍ നിരുത്സാഹപ്പെടുത്താനും ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതൊന്നും കാര്യമായി ഞങ്ങളെ ബാധിച്ചില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

Comments

comments