Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കൂട്ടിരിക്കാന്‍ ആളില്ല: വൃദ്ധനായ രോഗിയെ ഇറക്കിവിട്ടുവെന്ന്


കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തി അഡ്മിറ്റായ വൃദ്ധനെ കൂട്ടിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും ഇറക്കിവിട്ടതായി പരാതി.
കല്ലൂരാവിയില്‍ താമസക്കാരും എറണാകുളം സ്വദേശിയുമായ സദരത്‌നന്‍ എന്ന സദനെ (68)യാണ് ഇറക്കിവിട്ടത്. ഭാര്യയും മൂന്നു മക്കളുമുള്ള ഇയാളെ അവരാരും സംരക്ഷിക്കുന്നില്ലത്രെ. സഹോദരങ്ങളും കയ്യൊഴിഞ്ഞതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ഇയാളുടെ ദുരിതം കണ്ട ഓട്ടോഡ്രൈവര്‍മാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഒടുവില്‍ സ്റ്റേഷനില്‍ നിന്നും എ.എസ് അരുണ്‍ എത്തി ഇയാളെ വീണ്ടും അഡ്മിറ്റ് ചെയ്യിക്കുകയായിരുന്നു.

Comments

comments