Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വീണ്ടും പുതിയകെട്ടിടം പണിയുന്നു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ വീണ്ടും പുതിയകെട്ടിടം ഉയരുന്നു.
ആശുപത്രി കോമ്പൗണ്ടില്‍ ഡി.എം.ഒ ഓഫീസിന് മുന്നിലെ വാഹനപാര്‍ക്കിംഗ് ഷെഡുകള്‍ പൊളിച്ചുനീക്കിയാണ് പുതിയ ബഹുനിലകെട്ടിടം നിര്‍മ്മിക്കുന്നത്. ഡി.എം ഓഫീസിന് പടിഞ്ഞാര്‍വശത്ത് കോടികള്‍ ചിലവഴിച്ച് നാലുനിലകളിലായി പണിത എന്റോസള്‍ഫാന്‍ വാര്‍ഡുകളടങ്ങിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്. ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകള്‍ക്കുവേണ്ടിയാണ് പുതിയകെട്ടിടം നിര്‍മ്മിക്കുന്നതെന്നാണ് പറയുന്നത്. ഇതിനുള്ള ഫണ്ടും അനുവദിച്ച് കഴിഞ്ഞു.

Comments

comments