Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ജില്ലാ ആശുപത്രി: ഗ്രേഡ് ടു ജീവനക്കാര്‍ കുറവ്; ശുചീകരണം താളംതെറ്റുന്നു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണവിഭാഗം തൊഴിലാളികള്‍ കുറവായതിനാല്‍ ശുചീകരണം താളംതെറ്റുന്നു.
പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ചികിത്സതേടിയെത്തുകയും നൂറുകണക്കിന് രോഗികള്‍ അഡ്മിറ്റായി ചികിത്സനടത്തുകയും ചെയ്യുന്ന ഇവിടെ ശുചീകരണവിഭാഗം (ഗ്രേഡ് ടു) ജീവനക്കാര്‍ ആവശ്യമുള്ളതിന്റെ മൂന്നിലൊന്നുപേര്‍ മാത്രമാണുള്ളത്. ആകെ വേണ്ട അറുപത് തൊഴിലാളികളുടെ സ്ഥാനത്ത് 24 പേരാണിപ്പോഴുള്ളത്. അതുകൊണ്ട് തന്നെ ശുചീകരണ ജോലികള്‍ താളം തെറ്റുകയാണ്. ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ ശുചീകരണത്തിന് ആരുമില്ലാത്തതിനാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ തന്നെയാണ് ശുചീകരണവും നടത്തുന്നത്. ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ശുചീകരണതൊഴിലാളികളെ നിയമിക്കുന്നതിന് പരസ്യം നല്‍കി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തി ഇന്റര്‍വ്യൂനടത്തി പട്ടിക തയ്യാറാക്കിയിട്ട് മാസങ്ങളായെങ്കിലും ഇതില്‍ നിന്നും ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. അതേസമയം ആശുപത്രിയില്‍ അത്യാവശ്യമില്ലാത്ത നിരവധി തസ്തികകള്‍ ഉണ്ടാക്കി ഒരു ഡസനിലേറെ പേരെ താല്‍ക്കാലികമായി നിയമിച്ച് പണം പാഴാക്കുന്നുമുണ്ട്. ഭരണകക്ഷി സ്വാധീനമുള്ളവരാണിങ്ങനെ നിയമനം നേടിയവര്‍ ഭൂരിപക്ഷവും. അതേസമയം അത്യാവശ്യമുള്ള ശുചീകരണം അവഗണിക്കുകയുമാണ്. ജില്ലാ ആശുപത്രിയില്‍ പുതിയ സൂപ്രണ്ട് ചുമതലയേറ്റതോടെ ഒ.പിയിലെ ഡോക്ടര്‍മാരുടെ മുങ്ങലും അനാസ്ഥയുമെല്ലാം പരിഹരിക്കപ്പെട്ടുവെങ്കിലും ശുചീകരണം താളം തെറ്റിതന്നെയാണ്.

Comments

comments