Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി 20കാരി മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍


കാസര്‍കോട്: ഒന്നര മാസം പ്രായമുള്ള കുഞ്ഞുമായി ഇരുപതുകാരിയെ മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആശുപത്രിയിലെത്തിച്ച ശേഷം അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തിലാക്കി. ഇന്നലെ രാത്രി 9.30 മണിയോടെയാണ് സംഭവം.
ബേള ചൗക്കാറില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞിന്റെ ശബ്ദ്ം കേട്ടാണ് നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. 20 കാരിയായ യുവതി മദ്യലഹരിയില്‍ വീണ് കിടക്കുകയും സമീപത്ത് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക എസ്.ഐ. മെല്‍വിന്‍ ജോസും സംഘവും സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും വനിതാ പോലീസിന്റെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്ക്ക് ശേഷമാണ് യുവതിക്ക് ബോധം വീണ്ടു കിട്ടിയത്.യുവതിയെ മഹിളാ മന്ദിരത്തില്‍ കൊണ്ടുപോകാനും കുഞ്ഞിനെ ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനും പോലീസ് തയ്യാറായെങ്കിലും കുഞ്ഞിനെയും തന്റെയൊപ്പം മഹിളാമന്ദിരത്തിലേക്ക് അയക്കണമെന്ന് യുവതി വാശി പിടിച്ചതിനെ തുര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നു.
കര്‍ണാടക ഹുബഌ സ്വദേശിനിയാണ് യുവതി. യുവതിയുടെ ഭര്‍ത്താവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്ന് എസ്.ഐ മെല്‍വിന്‍ ജോസ് പറഞ്ഞു.

Comments

comments