Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഗീതാജ്ഞാനത്തില്‍ നിന്ന് ലഭിച്ച ഗുരുദക്ഷിണ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി


കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ ചിന്മയാവിദ്യാലയം സുബ്രമണ്യസ്വാമിക്ഷേത്രത്തില്‍ ആചാര്യന്‍ സ്വാമി വിശ്വാനന്ദ സരസ്വതി 2018 ജനുവരി മുതല്‍ നടത്തിവരുന്ന ഗീതാജ്ഞാന യജ്ഞത്തില്‍ നിന്ന് ലഭിച്ച ഗുരുദക്ഷിണ മുഴുവനായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.
വിദ്യാലയം സെക്രട്ടറി ഡോ.കെ.ജി.പൈ ഏറ്റുവാങ്ങി. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് സ്വരൂപിക്കുന്ന തുകയോടൊപ്പം ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതാണ്. കാര്‍ത്യാനിയമ്മ, കെ.വി. അരുണ്‍കുമാര്‍, ജയശ്രീ കുഞ്ഞിക്കണ്ണന്‍, ടി.ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.

Comments

comments