Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പൈതൃക മ്യൂസിയം


പടന്നക്കാട് : സര്‍ക്കാര്‍ കൃഷിത്തോട്ടത്തില്‍ പൈതൃക മ്യൂസിയം ഒരുങ്ങുന്നു. കാസര്‍കോടിന്റെ കാര്‍ഷികശേഷിപ്പുകള്‍ക്ക് മാമ്പഴത്തോട്ടത്തിനുള്ളില്‍ ഒരു സൂക്ഷിപ്പൊരുക്കുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നത്.
നമ്മുടെ നാട്ടിലെ പരമ്പരാഗത കൃഷിരീതികളെക്കുറിച്ചുള്ള വിവരങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, രേഖകള്‍, പാരമ്പര്യ വിത്തിനങ്ങള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് ഹെറിറ്റേജ് മ്യൂസിയം യാഥാര്‍ഥ്യമാകുന്നതോടുകൂടി സാധിക്കും. 1916ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റാണ് പടന്നക്കാട്ട് കൃഷിത്തോട്ടം സ്ഥാപിക്കുന്നത്. നാട്ടുകാരനായ സാഗൂര്‍ സാഹിബില്‍നിന്നാണ് തോട്ടത്തിനായുള്ള 20 ഏക്കര്‍ ഏറ്റെടുത്തത്. തോട്ടത്തിനുള്ളിലെ 100 വര്‍ഷത്തിലധികം പഴക്കംവരുന്ന കെട്ടിടമാണ് ഹെറിറ്റേജ് മ്യൂസിയമാക്കി മാറ്റുന്നത്. മണ്‍കട്ടകള്‍കൊണ്ട് നിര്‍മിച്ച ഈ കെട്ടിടത്തിനകത്ത് പണം സൂക്ഷിക്കുന്നതിനായുള്ള ഖജാനസൗകര്യം പോലുമുണ്ട്.കേന്ദ്ര കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ അനുമതി ഇതിനായി ലഭിച്ചുകഴിഞ്ഞു.
സ്ഥലം എം.എല്‍. എ.യും മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ പ്രത്യേക താല്‍പര്യമെടുത്താണ് മ്യൂസിയം യാഥാര്‍ഥ്യമാക്കുന്നത്. പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കോളേജ് കാമ്പസിനോട് ചേര്‍ന്ന ഫാമില്‍ മ്യൂസിയം യാഥാര്‍ഥ്യമാകുമ്പോള്‍ ഏറ്റവും പ്രയോജനം ലഭിക്കുക.
ദേശീയപാതവികസനത്തില്‍ 20 ഏക്കര്‍ വരുന്ന പടന്നക്കാട് കാര്‍ഷിക ഫാമിന് ഒരേക്കറോളം നഷ്ടപ്പെടുന്നുണ്ട്.

Comments

comments