Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബാത്തേം അമന്‍ കീ അഖിലേന്ത്യാ സംവാദയാത്ര വിജയിപ്പിക്കണം


കാഞ്ഞങ്ങാട്: സ്ത്രീ സുരക്ഷ, തുല്യത, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അസഹിഷ്ണുത കാലാവസ്ഥയ്ക്കും ഫാസിസ്റ്റ് പ്രവണതകള്‍ക്കുമെതിരെ ഇന്ത്യയിലെ എല്ലാവനിതാ പ്രസ്ഥാനങ്ങളും പ്രവര്‍ത്തികരും ചേര്‍ന്ന്‌സംഘടിപ്പിക്കുന്ന 5 അഖിലേന്ത്യ സംവാദ യാത്രകള്‍ സെപ്തംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 13 വരെ നടക്കും.
മല്ലികാ സാരാഭായ്, ശബ്‌നം ആസ്മി, മറിയം ധാവ്‌ലെ, ഡോ.അരുണാറോയ്, ഷബാനാ ആസ്മി, ആനി രാജ, ലീന ദിബ്രു, അപര്‍ണാസെന്‍, നിഷാ അഗര്‍വാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
കേരളത്തില്‍ സെപ്തംബര്‍ 21 ന് വൈകുന്നേരം 4 മണിക്ക് കാസര്‍കോട്ട് ഒപ്പുമരച്ചോട്ടില്‍ ഉല്‍ഘാടനം ചെയ്യും 6.30ന് പെരിയ ക്യാമ്പസിലും 22 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട്ട്, 3 മണിക്ക് കാലിക്കടവ് എന്നിവിടങ്ങളിലും സംവദിക്കും. പരിപാടികള്‍ വിജയിപ്പിക്കാന്‍ കോട്ടച്ചേരി കുന്നുമ്മല്‍ ഇ. പത്മാവതിയുടെ അദ്ധ്യക്ഷതയില്‍ നടന്ന വിവിധ വനിതാ സംഘടനകളുടെ യോഗം തീരുമാനിച്ചു. വിവിധ കലാ പരിപാടികളോടെ നടക്കുന്ന പരിപാടി വിജയപ്രദമാക്കുന്നതിന് മുഴുവന്‍ ആളുകളുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. വിവിധ സംഘടനകളെ പ്രതിനധീകരിച്ച് പി.ഭാര്‍ഗവി, എം.ലക്ഷ്മി. പ്രസന്നകുമാരി.വി.വി, ലിജു അബൂബക്കര്‍, ബീന.കെ വി, ദേവീ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ വി.ടി.കാര്‍ത്യായനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments

comments