Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി മഡിയനിലെ തൊഴിലുറപ്പ് തൊഴിലാളികള്‍


കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പെടുന്ന അജാനൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മഡിയനിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ തങ്ങളുടെ ഒരു ദിവസത്തെ വേതനമായ 23000 രൂപ പ്രളയബാധിരരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
മഡിയന്‍ സാംസ്‌കാരിക കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങില്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ തുക ഏറ്റുവാങ്ങി. പഞ്ചായത്തംഗം ഷീബ ഉമ്മര്‍, ഹമീദ് ചേരക്കാടത്ത് എന്നിവര്‍ സംസാരിച്ചു. എ.ഡി. എസ്.അംഗങ്ങളും മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും സംബന്ധിച്ചു.

Comments

comments