Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

മേഖല കമ്മിറ്റി രൂപീകരിച്ചു


കാഞ്ഞങ്ങാട്: വെല്‍ഡിങ് തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി രൂപീകരണ യോഗം മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്നു.
നൂറോളം തൊഴിലാളികള്‍ പങ്കെടുത്ത യോഗത്തില്‍ മേഖലാ കമ്മിറ്റി രൂപീകരിക്കുകയും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ചേര്‍ക്കുവാനും ഇന്‍ഷൂറന്‍സ് എടുക്കുവാനും യോഗത്തില്‍ തീരുമാനമായി. കുടാതെ ഈ മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നിയമപരമായി നേരിടുവാനും യോഗത്തില്‍ തീരുമാനമായി.
യൂണിയന്‍ രക്ഷാധികാരികളായി നീലകണ്ഠന്‍ ഐങ്ങോത്തിനെയും തമ്പാന്‍ പട്ടാനയെയും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സുനില്‍കുമാര്‍ നെലിത്തറയെയും വൈസ് പ്രസിഡണ്ടുമാരായി രാജീവന്‍ പുതുക്കെ, നവനീത് പുല്ലൂര്‍, മനു ബല്ലാകടപ്പുറം എന്നിവരെയും സെക്രട്ടറിയായി ശ്രീകാന്ത് കാട്ടുകുളങ്ങരയെയും ജോയിന്റ് സെക്രട്ടറിമാരായി ശ്രീനിവാസന്‍ പുതുക്കൈ, ഷിബു ചിത്താരി, ശ്രീനു വേലാശ്വരത്തെയും തിരഞ്ഞെടുത്തു.

Comments

comments