Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സാങ്കല്‍പ്പിക വാഹനമോടിച്ച് ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധം


കാഞ്ഞങ്ങാട്: നിത്യേനയുള്ള ഇന്ധന വിലവര്‍ദ്ധനവിനെതിരെ എസ്.ടി.യു മാണിക്കോത്ത് യൂണിറ്റ് ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ധന രഹിത സാങ്കല്‍പ്പിക വാഹനങ്ങള്‍ ഓടിച്ചാണ് എസ്. ടി. യു മാണിക്കോത്ത് യൂണിറ്റ് പ്രതിഷേധം അറിയിച്ചത്.
സമാപനയോഗം അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സന മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. എസ്. ടി.യു മാണിക്കോത്ത് യൂണിറ്റ് പ്രസിഡന്റ് കരീം മൈത്രി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസീസ് മാണിക്കോത്ത്, ജോ. സെക്രട്ടറിമാരായ അന്‍സാര്‍ ചിത്താരി, എം.എ.ഹനീഫ, ജില്ലാ കമ്മിറ്റി അംഗം ജാഫര്‍ മൂവാരിക്കുണ്ട്, മേഖല പ്രസിഡന്റ് കരീം കുശാല്‍ നഗര്‍, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, എന്‍.വി.അബ്ദുല്‍ റസ്സാഖ്, എം.എ.മൊയ്തീന്‍, മൂസ കൊവ്വല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഹമ്മദ് കപ്പണക്കാല്‍ സ്വാഗതം പറഞ്ഞു.

Comments

comments