Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്ക് വിജയം


ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റുമായ കോണ്‍റാഡ് സാങ്മയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം. സൗത്ത് തുര മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാര്‍ലറ്റ് ഡബ്ല്യൂ മൊമിനെ 8400 വോട്ടുകള്‍ക്കാണ് സാങ്മ പരാജയപ്പെടുത്തിയത്.
സാങ്മയുടെ വിജയത്തോടെ എന്‍.പി.പിക്ക് 20 സീറ്റായി. 60 അംഗങ്ങളുള്ള നിയമസഭയില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനും 20 സീറ്റുകളാണ് ഉള്ളത്. എന്‍.പി.പി നേതൃത്വം നല്‍കുന്ന ആറ് കക്ഷികളുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക്ക് അലയന്‍സാണ് സംസ്ഥാനത്തെ ഭരണ കക്ഷി.
22200 ല്‍ 13656 വോട്ടുകള്‍ നേടിയാണ് സാങ്മയുടെ വിജയം. എന്‍.പിപിക്ക് പുറമെ രണ്ട് സീറ്റുകളുള്ള ബി.ജെ.പിയും ഒരു സീറ്റുള്ള എന്‍.സി.പിയും പ്രാദേശിക പാര്‍ട്ടികളായ യു.ഡി.പിയും(7 സീറ്റ്) എച്ച്.എസ്.പി.ഡി.പി (2 സീറ്റ്)യും രണ്ട് സ്വതന്ത്രരുമാണ് ഭരണ മുന്നണിയിലുള്ളത്.
ബി.ജെ.പിയാണ് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുത്തത്.

Comments

comments