Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കെ.എസ്.ടി.പി റോഡ് ഇന്റര്‍ലോക്ക് പാകുന്നതില്‍ വന്‍ തട്ടിപ്പ്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കെ.എസ്.ടി.പിയുടെ കീഴില്‍ നടക്കുന്ന നവീകരണ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയതോടെ നിര്‍മ്മാണ ജോലികളില്‍ വ്യാപകമായി ക്രമക്കേടുനടക്കുന്നതായി പരാതി.
നഗരത്തിലെ റോഡ് യാതൊരുവിധമാനദണ്ഡവുമില്ലാതെ രണ്ടായി പകുത്ത് ഡിവൈഡര്‍ നിര്‍മ്മിച്ചവര്‍ ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ ടിബി റോഡ് ജംഗ്ഷന്‍ വരെ പടിഞ്ഞാര്‍ ഭാഗത്തേയും കിഴക്കുഭാഗത്തേയും രണ്ടുരാജ്യങ്ങളെന്നപോലെ ഒറ്റപ്പെടുത്തി. ഇന് പുറമെ പടിഞ്ഞാര്‍ഭാഗത്തെ സര്‍വ്വീസ് റോഡുകളില്‍ ഇന്റര്‍ലോക്ക് പാകുന്നതില്‍ വന്‍ കൃത്രിമമാണ് നടക്കുന്നത്. മിക്ക സ്ഥലത്തും അടിയില്‍ ജില്ലിപ്പൊടി നിരത്തി ലവല്‍ ചെയ്യാതെ വെറും ടാര്‍ റോഡിലാണ് ഇന്റര്‍ലോക്കിട്ടിരിക്കുന്നത്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ ഇളകി മാറുന്ന അവസ്ഥയാണ്.
അതുപോലെ ഒടുക്കവും തുടക്കവും ഇല്ലാത്ത ഓവുചാലിലേക്ക് റോഡില്‍ നിന്നും മഴവെള്ളം ഒഴുകി പോകാന്‍ ഇടക്കിടെ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഖരമാലിന്യങ്ങള്‍ കടക്കാതെ തടയാന്‍ ഒന്നിന് പോലും നെറ്റുകള്‍ സ്ഥാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നാട്ടുകാര്‍ ജോലിക്കാരോട് പറഞ്ഞപ്പോള്‍ എഞ്ചിനീയര്‍ ഞങ്ങള്‍ക്ക് ഇതേക്കുറിച്ച് നിര്‍ദ്ദേശമൊന്നും തന്നിട്ടില്ലെന്നായിരുന്നു മറുപടി. നിങ്ങള്‍ അവരോട് പറയാനും നിര്‍ദ്ദേശിച്ചു.
കൂടാതെ ജോലിക്കാരായ അന്യസംസ്ഥാനതൊഴിലാളികളില്‍ നല്ലൊരുശതമാനത്തിനും കൃത്യമായ കൂലിയോ ഭക്ഷണമോ താമസസൗകര്യമോ നല്‍കുന്നില്ലെന്നും ഇവര്‍ തന്നെ പരാതിപ്പെടുന്നു.

Comments

comments