Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബസ്റ്റാന്റ് കോംപ്ലക്‌സിലെ മുഴുവന്‍ സ്ഥാപനങ്ങളും 31 ന് അടക്കും


നീലേശ്വരം: നീലേശ്വരം ബസ്റ്റാന്റ് നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും സെപ്തംബര്‍ 1 ന് അടക്കും.
കോംപ്ലക്‌സ് പുതുക്കിപ്പണിയുന്നതിന് കട ഒഴിപ്പിക്കലിന്റെ ഭാഗമായി സെപ്തംബര്‍ 1 ന് മുമ്പ് കെട്ടിടമുറികളുടെ താക്കോല്‍ ഏല്‍പ്പിക്കാന്‍ നഗരസഭാ സെക്രട്ടറി ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ 28 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. ആഗസ്ത് 15 ന് ഒഴിയണമെന്നായിരുന്നു ആദ്യനിര്‍ദ്ദേശം. എന്നാല്‍ ഓണക്കച്ചവടം കിട്ടുന്നതുവരെ സാവകാശം വേണമെന്ന് കോംപ്ലക്‌സിലെ വ്യാപാരികളും സ്ഥാപന ഉടമകളും ആവശ്യപ്പെട്ടതുപ്രകാരം സെപ്തംബര്‍ 1 വരെ നീട്ടിനല്‍കുകയായിരുന്നു. പുതിയ കോംപ്ലക്‌സിന്റെ പ്ലാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അത് പുറത്തുവിടുന്നില്ല. നാല് നില കോംപ്ലക്‌സാണത്രെ നിര്‍മ്മിക്കുന്നത്. അണ്ടര്‍ഗ്രൗണ്ടിലാണ് പാര്‍ക്കിംഗ്. ൗ ഷെയ്പ്പിലാവും കോംപ്ലക്‌സ്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ ചില കെട്ടിടങ്ങള്‍ മറയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പേ കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായേക്കും.
കോംപ്ലക്‌സില്‍ നിന്നും ഒഴിപ്പിക്കപ്പെടുന്ന ചില വ്യാപാരികള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി. എന്നാല്‍ ചിലര്‍ക്ക് കടകള്‍ തുറക്കാനുള്ള സൗകര്യങ്ങളായിട്ടില്ല.
രാജാറോഡ് വികസനത്തിനും നടപടി തുടങ്ങിയിട്ടുണ്ട്. റോഡിന്റെ മധ്യത്തില്‍ നിന്നും ഇരുവശങ്ങളിലേക്കും 7 മീറ്റര്‍ വീതം 14 മീറ്റര്‍ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്. ഇത് ചിലയിടങ്ങളില്‍ പത്തും പന്ത്രണ്ടും മീറ്ററായി ചുരുക്കുന്നുണ്ടെന്നും ഇത് ചില സ്ഥാപനങ്ങളെ രക്ഷിക്കാനാണെന്നും ആക്ഷേപമുണ്ട്.

Comments

comments