Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാര്‍ഷിക വികസന ബാങ്കില്‍ നിയമനവിവാദം


കാഞ്ഞങ്ങാട്: പ്യൂണ്‍, വാച്ച്മാന്‍ എന്നിവര്‍ക്ക് പ്രൊമോഷന്‍ നല്‍കാതെ ഹോസ്ദുര്‍ഗ് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ റിക്കാര്‍ഡ് കീപ്പര്‍ തസ്തികയില്‍ നേരിട്ട് നിയമനം നടത്തിയതിനെ ചൊല്ലി വിവാദം.
ഹോസ്ദുര്‍ഗ് കാര്‍ഷിക വികസന ബാങ്കില്‍ അഞ്ചോളം പ്യൂണ്‍, വാച്ച്മാന്‍മാര്‍ ജോലിചെയ്യുന്നുണ്ട്. ഇവരുടെ പ്രൊമോഷന്‍ തസ്തികയാണ് റിക്കാര്‍ഡ് കീപ്പര്‍ പോസ്റ്റ്. എന്നാല്‍ ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കാതെ റിക്കാര്‍ഡ് കീപ്പറായി ബല്ലയിലെ രഞ്ജിത്തിനെ അടുത്തനാളില്‍ നേരിട്ട് നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ആറുമാസം മുമ്പും സുനിത എന്ന ജീവനക്കാരിയെ ഇതേപോലെ ചട്ടം മറികടന്ന് നിയമിച്ചിരുന്നു. പടന്നക്കാട് സ്വദേശിനി ലത, പടന്നക്കാട്ട് തോട്ടം സ്വദേശിനി ശ്രീല, ചെറുവത്തൂര്‍ സ്വദേശി സജീവന്‍, ബാലൂരിലെ മധുസൂദനന്‍, ജൂന പുരുഷോത്തമന്‍ എന്നിവര്‍ ജീവിതകാലം മുഴുവന്‍ പ്രൊമോഷനില്ലാതെ പ്യൂണ്‍, വാച്ച്മാന്‍ തസ്തികയില്‍ തന്നെ തുടരേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഡിസംബറില്‍ കാര്‍ഷിക വികസന ബാങ്കിന്റെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയമനവിവാദം കത്തിപടരുമെന്നാണ് സൂചന. നാലുപതിറ്റാണ്ടായി കെ.വി.നാരായണനാണ് പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റെ അധീനതയിലുള്ള കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ട്. പ്രായാധിക്യം മൂലം അടുത്തതവണ മത്സരരംഗത്തുനിന്നും അദ്ദേഹം മാറിനില്‍ക്കുമെന്നാണ് കോ ണ്‍ഗ്രസുകാരുടെ പ്രതീക്ഷ. വയസ് 92 കഴിഞ്ഞു. ബാങ്കിലെ മെമ്പര്‍മാരില്‍ ഏറിയ പങ്കും സിപിഎമ്മുകാരാണ്. എന്നാല്‍ ഭരണസമിതിയിലേക്ക് സിപിഎം മത്സരത്തിന് ഒരുമ്പെടാറില്ല. ഇത്തവണ സിപിഎം മത്സരരംഗത്ത് വരാനാണ് സാധ്യത.

Comments

comments