Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാഞ്ഞങ്ങാട്ടെ കവര്‍ച്ചാപരമ്പര: പോലീസ് ഇരുട്ടില്‍ തപ്പുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടും പരിസരങ്ങളിലും മോഷണവും കവര്‍ച്ചയും പെരുകുമ്പോള്‍ മൂക്കിന് താഴെ എത്തി കവര്‍ച്ച നടത്തിരക്ഷപ്പെടുന്ന മോഷ്ടാക്കളെ തേടി പോലീസ് പരക്കം പായുന്നു.
ഏറ്റവും ഒടുവിലായി കുശാല്‍നഗറിലെ പരേതനായ അലിമുഹമ്മദിന്റെ ഭാര്യ നഫീസത്തിന്റെ വീട്ടില്‍ നടന്ന വന്‍ കവര്‍ച്ചയാണ് പോലീസിനെ കുരുക്കുന്നത്. രാത്രി പതിനൊന്നുമണിക്കും രാവിലെ നാലുമണിക്കും ഇടയില്‍ കേവലം അഞ്ചുമണിക്കൂര്‍കൊണ്ട് നടന്ന കവര്‍ച്ചയില്‍ വീട്ടിനകത്തെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 105 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 35000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടിനകത്ത് സൂക്ഷിച്ച ലോക്കര്‍കുത്തിത്തുറക്കാതെ താക്കോല്‍ ഉപയോഗിച്ചുതന്നെയാണ് തുറന്നത് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇതിന്റെ താക്കോല്‍ എടുത്ത് നിഷ്പ്രയാസം തുറക്കാന്‍ കഴിഞ്ഞുവെന്നത് ദുരൂഹതസൃഷ്ടിക്കുന്നതാണ്. മോഷണകല അഭ്യസിച്ചവര്‍തന്നെയാണിതിന് പിന്നിലെന്നും പോലീസ് പറയുന്നു. കാഞ്ഞങ്ങാട് സി.ഐ സി.കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീമാണ് അന്വേഷണം നടത്തുന്നത്. കുശാല്‍നഗറിലെയും പരിസരങ്ങളിലെയും മുന്‍മേഷ്ടാക്കളുടെ പട്ടികകള്‍ ശേഖരിച്ചും സംഭവദിവസവും തൊട്ടുള്ള ദിവസങ്ങളിലും കുശാല്‍നഗറിലെ മൊബൈല്‍ ടവറുകള്‍ വഴി വരികയും പോവുകയും ചെയ്ത കോളുകള്‍ പരിശോധിച്ചും സൂഷ്മതയോടെയാണ് അന്വേഷണം മുന്നേറുന്നത്. കഴിഞ്ഞ ഏതാനും ആഴ്ച മുമ്പ് വെള്ളിക്കോത്ത് വീട്ടമ്മയുടെ കഴുത്തില്‍ കത്തിവെച്ച് നടത്തിയ കവര്‍ച്ചയ്ക്കും തുമ്പായില്ല.

Comments

comments