Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബോംബെന്നൊക്കെപറഞ്ഞ് പേടിപ്പിക്കണ്ട, പെണ്‍പുലികള്‍ എന്തിനെയും അതിജീവിക്കും


ന്യൂഡല്‍ഹി: ബഹുനില കെട്ടിടങ്ങള്‍ ചാടി കടക്കുക, ബോംബ് നിര്‍വീര്യമാക്കുക, ഭീകരരുടെ പക്കല്‍ നിന്നും ബന്ധികളെ രക്ഷപ്പെടുത്തുക തുടങ്ങി എന്തുമാകട്ടെ ഇന്ത്യയുടെ പെണ്‍പുലികള്‍ റെഡി. സേനയുടെ ആദ്യ വനിതാ കമാന്‍ഡോ സംഘം വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 15 മാസം നീണ്ട അതികഠിനമായ പരിശീലനത്തിന് ശേഷമാണ് 36 അംഗ സംഘം സുസജ്ജരായത്.
അത്യാധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ഭീകരരെ ചെറുക്കല്‍ തുടങ്ങി ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ വരെ നിപുണരാണ് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്റ്റിക്‌സ് (സ്വാറ്റ്) എന്നറിയപ്പെടുന്ന വനിതാ കമാന്‍ഡോ സംഘം.
രാജ്യതലസ്ഥാനത്ത് പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം തന്നെയാകും ഇവര്‍ ആദ്യം സേവനമനുഷ്ഠിക്കുക. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരാക്ഷാ ചുമതല വഹിക്കുന്ന സംഘത്തില്‍ വനിതാ കമാന്‍ഡോകളുമുണ്ടാകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദ് ഖുഷ്‌വഹ അറിയിച്ചു.
‘പുരുഷന്മാര്‍ക്ക് മാത്രമാണ് ചില കാര്യങ്ങള്‍ ചെയ്യാനാവുക എന്ന മിഥ്യാബോധം നമ്മുടെ സമൂഹത്തിനുണ്ട്. അത് തിരുത്തി കുറിക്കുക കൂടിയാണ് വനിതാ കമാന്‍ഡോ ബറ്റാലിയന്റെ ലക്ഷ്യം.
ഒരു പക്ഷേ സേനയിലെ സമര്‍ത്ഥരായ പുരുഷ കമാന്‍ഡോകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വനിതാ സംഘത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്’ പ്രമോദ് ഖുഷ്‌വഹ വ്യക്തമാക്കി.

Comments

comments