Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: കഴിഞ്ഞ ബുധനാഴ്ച രാത്രി അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കെ.എല്‍ 14 സി 9943 നമ്പര്‍ അംബാസിഡര്‍ കാര്‍ ഓടിച്ച ഫ്രാന്‍സിസ് ജോസഫ് ഡിസൂസക്കെതിരെയാണ് കേസ്. ബുധനാഴ്ച രാത്രി ബേക്കല്‍ ഹദ്ദാദ് നഗറിലെ ഹര്‍ഷാദ്, ഹക്കീം, നൗഷാദ് എന്നിവര്‍ സഞ്ചരിച്ച കെ.എല്‍ 60 ഡി 7947 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ കാറുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച കാര്‍ ഡ്രൈവര്‍ ഫ്രാന്‍സിസ് ജോസഫ് ഡിസൂസയെ(41) സംഘം ചേര്‍ന്നാക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നതിന് കണ്ടാല്‍ അറിയുന്ന 40 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Comments

comments