Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

എയിംസ് കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കണം- സിപിഐ


നീലേശ്വരം: കേരളത്തിന് അര്‍ഹതപ്പെട്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് ) ആരോഗ്യരംഗത്ത് ഏറെ അവഗണിപ്പെട്ട കാസര്‍കോട് ജില്ലയില്‍ തന്നെ അനുവദിക്കണമെന്ന് സി.പി.ഐ തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം സെക്രട്ടറി പി.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കൗണ്‍സില്‍ അംഗം എ.അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ അസി.സെക്രട്ടറി സി.പി.ബാബു, ജില്ലാ എക്‌സി.അംഗം എം.അസിനാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി.എ.നായര്‍, പി.ഭാര്‍ഗ്ഗവി, മുകേഷ് ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
പി.വിജയകുമാര്‍, എ.അമ്പൂഞ്ഞി, പി.കുഞ്ഞമ്പു, രവീന്ദ്രന്‍ മാണിയാട്ട്, മുകേഷ് ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ അഞ്ചംഗ മണ്ഡലം സെക്രട്ടറിയേറ്റിനെയും, രവീന്ദ്രന്‍ മാണിയാട്ടിനെ മണ്ഡലം അസി.സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.

Comments

comments