Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഇന്ത്യയെ നാറ്റോ കക്ഷികള്‍ക്കൊപ്പം പരിഗണിച്ച് യു.എസ്; സാങ്കേതിക വിദ്യ വില്‍പ്പന നേട്ടമാകും


വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് വഴിയൊരുക്കി നാറ്റോയില്‍ അംഗമല്ലാത്ത ഇന്ത്യയെ സഖ്യകക്ഷികള്‍ക്കൊപ്പം പരിഗണിക്കുന്നതിന് അമേരിക്ക തീരുമാനിച്ചു. ഇതോടെ നാറ്റോ കക്ഷികള്‍ക്ക് വില്‍ക്കുന്ന സാങ്കേതിക വിദ്യകളും മറ്റും ഇന്ത്യയ്ക്ക് സ്വന്തമാക്കുന്നതിന് എളുപ്പമായി. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍ (എസ്.ടി.എ 1) വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2016ല്‍ ഇന്ത്യയെ സുപ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക അംഗീകരിച്ചിരുന്നു. ഇതോടെ അമേരിക്കയില്‍ നിന്ന് അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനുള്ള അവസരം ഇന്ത്യയ്ക്ക് കൈവന്നിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതിക്ക് ലൈസന്‍സ് വേണമെന്നുള്ളത് ഒഴിവാകും. മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്യും.
ആകാശ ആക്രമണങ്ങളെ ചെറുക്കാന്‍ ഡല്‍ഹിയില്‍ മിസൈല്‍ കവചമൊരുക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് അമേരിക്കയുടെ ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ക്രൂയിസ് മിസൈല്‍ ആക്രമണം പോലും തടയാന്‍ സഹായിക്കുന്ന അമേരിക്കയുടെ നസംസ് (നാഷണല്‍ അഡ്‌വാന്‍സ്ഡ് സര്‍ഫേസ് ടു എയര്‍ മിസൈല്‍ സിസ്റ്റം 2) എന്ന ആധുനിക പ്രതിരോധ സംവിധാനം 100 കോടി ഡോളറിനാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്.
പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇതിന് അനുമതി നല്‍കിയിരുന്നു.

Comments

comments