Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റോഡ് നവീകരണം 15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നത് പാഴ്‌വാക്കാവും


കാഞ്ഞങ്ങാട്: എങ്ങുമെത്താതെ കിടക്കുന്ന കാഞ്ഞങ്ങാട്ടെ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പതിനഞ്ചുദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന കെ.എസ്.ടി.പി അധികൃതരുടെ പൊള്ളയായ വാഗ്ദാനം. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇതുസംബന്ധിച്ച് കെ.എസ്.ടി.പി അധികൃതര്‍ ഉറപ്പുനല്‍കിയത്.
കഴിഞ്ഞ രണ്ടരവര്‍ഷമായി കാഞ്ഞങ്ങാട് നഗരം ഉള്‍ക്കൊള്ളുന്ന രണ്ടരകിലോമീറ്റര്‍ റോഡ് നിര്‍മ്മാണവും നവീകരണവും നടന്നുവരികയാണ്. ഏറ്റവും ഒടുവിലായി കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ ഉദ്യോഗസ്ഥര്‍ തന്നെ ഏപ്രില്‍ 30 നകം പണിപൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കിയതാണ്. പിന്നീട് ഇത് മഴക്കാലം ആരംഭിക്കുന്നതിന് മുമ്പെന്ന് തിരുത്തുകയും ചെയ്തു. എന്നാല്‍ മഴക്കാലം ആരംഭിച്ച് രണ്ടുമാസം ആവുമ്പോഴും നല്ലൊരു ശതമാനം പണി ബാക്കിയാണ്. രാവും പകലും നിലവിലുള്ളതിന്റെ ഇരട്ടി ജോലിക്കാരെ വെച്ച് ചെയ്താലും 15 ദിവസം കൊണ്ട് പണിപൂര്‍ത്തിയാക്കാന്‍ കഴിയില്ല. റോഡിന്റെ ഇരുഭാഗത്തും നിര്‍മ്മിച്ച ഓവുചാലുകളില്‍ നിറഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ തന്നെ ദിവസങ്ങളെടുക്കും. ഓവുചാലിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ഒഴുക്കിവിടാനും സംവിധാനങ്ങളില്ല.

Comments

comments