Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വൈദ്യുതി തൂണുകള്‍ തകര്‍ന്നു; വിശ്രമമില്ലാതെ ജീവനക്കാര്‍


ഉപ്പള: കാറ്റും മഴയും കാരണം വീണ്ടും നിരവധി പോസ്റ്റുകള്‍ തകര്‍ന്നതോടെ ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ കടുത്ത ദുരിതത്തിലായി. തകരാറിലായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് വൈദ്യുതി ജീവനക്കാര്‍ കഠിന പരിശ്രമം നടത്തി വരികയാണ്.
ബേക്കൂറില്‍ കടകള്‍ക്കു മുന്നില്‍ കെട്ടിയ വലിയ ഷീറ്റുകള്‍ കാറ്റില്‍ പറന്നു ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ഇന്നലെ പത്തോളം ഹൈടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തിയത്.

Comments

comments