Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ബസിറങ്ങിയ മലയാളികളെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ചു


ബാംഗ്ലൂര്‍: കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണ് ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.
നാഫിയുടെ 4000 രൂപയും രണ്ടു മൊബൈല്‍ ഫോണും നൂഹിന്റെ 3000 രൂപയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് നാട്ടില്‍നിന്ന് സ്വകാര്യബസില്‍ കലാശിപാളയത്ത് ഇരുവരും ബസിറങ്ങിയത്.
ഇലക്ട്രോണിക് സിറ്റിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായി എത്തിയ ഇവര്‍ അങ്ങോട്ടേക്കായി ബസ് അന്വേഷിച്ചു നടക്കുന്നതിനിടെയാണു കവര്‍ച്ചയ്ക്കിരയായത്. ബൈക്കിലെത്തിയ രണ്ടുപേര്‍ തങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്നും കഞ്ചാവുണ്ടോയെന്ന് പരിശോധിക്കാന്‍ ബാഗ് നല്‍കണമെന്നും ആവശ്യപ്പെട്ടു. മടിച്ചുനിന്നപ്പോള്‍ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പഴ്‌സ് വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നു മൊബൈല്‍ ഫോണും പിടിച്ചുവാങ്ങിയാണു സംഘം മുങ്ങിയത്. കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ കലാശിപാളയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കേരളത്തില്‍ നിന്നും രാത്രികാല ബസുകളില്‍ യാത്രചെയ്ത് ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങില്‍ നൂറുകണക്കിന് ആളുകള്‍ ബസിറങ്ങി താമസസ്ഥലങ്ങളിലേക്ക് നടന്നുപോകുന്ന പതിവുണ്ട്.
കലാശിപാളയത്ത് കൊള്ള നടന്ന വിവരം പുറത്തുവന്നതോടെ ആയിരക്കണക്കിന് മലയാളികളെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്.

Comments

comments