Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ഭരണനേട്ടങ്ങള്‍ പറയാന്‍ കഴിയാതെ പ്രധാനമന്ത്രി


ഇന്‍ഡോര്‍: അധികാരത്തിലേറി നാല് വര്‍ഷത്തിന് ശേഷവും ഹിന്ദുമുസ്‌ലിം വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടുമെത്തിയത് സര്‍ക്കാരിന് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഹിന്ദുമുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ ഒന്നാംസ്ഥാനത്ത് എത്തിക്കാനാകുമോയെന്നും കെജ്രിവാള്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് മുസ്‌ലിം പുരുഷന്‍മാരുടെ മാത്രം പാര്‍ട്ടിയായി മാറിയോ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു കെജ്രിവാള്‍.
അമേരിക്ക നാനോ ടെക്‌നോളജിയെക്കുറിച്ചും ജപ്പാനും ഫ്രാന്‍സും ഇംഗ്ലണ്ടുമെല്ലാം മറ്റ് വലിയ പദ്ധതികളെക്കുറിച്ചും പറയുമ്പോള്‍ മോദി ഹിന്ദുമുസ്‌ലിം വിഷയമാണ് സംസാരിക്കുന്നത്. വിദ്യാഭ്യാസം കൊണ്ടുമത്രമേ രാജ്യത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ കഴിയൂ. കഴിഞ്ഞ 70 വര്‍ഷമായി കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് കാര്യമായി ശ്രദ്ധിച്ചിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.
ലോകത്ത് ഏറ്റവും ബുദ്ധിമാന്മാരായ ജനങ്ങള്‍ ഇന്ത്യയിലാണുള്ളത്. പക്ഷെ തെറ്റായ രാഷ്ട്രീയം മൂലം പലരേയും നിരക്ഷരതയിലേക്ക് തള്ളിവീഴ്ത്തുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

Comments

comments