Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

റാണിപുരത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ മലനാട് സഹകരണ സംഘം പദ്ധതി തയ്യാറാക്കുന്നു


രാജപുരം: റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതി ഒരുങ്ങുന്നു.
റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് മാലക്കല്ല് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലനാട് റബ്ബര്‍ ആന്റ് അദര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് സഹകരണ സംഘം ഏറ്റെടുത്തു.
മുമ്പ് റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത കണ്ണൂര്‍ സ്വദേശികള്‍ അരക്കോടിരൂപയോളം കുടിശിക അടക്കാനുണ്ട്. കഴിഞ്ഞ രണ്ടുകൊല്ലമായി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലായിരുന്നു. കണ്ണൂര്‍ സ്വദേശികള്‍ ചുള്ളിക്കര സ്വദേശിക്ക് സബ്ബ് കരാര്‍ നല്‍കിയെങ്കിലും അതും വിജയിച്ചില്ല. പ്രതിമാസം 1, 27,000 രൂപ അടക്കാമെന്ന വ്യവസ്ഥയിലാണ് മലനാട് അഗ്രികള്‍ച്ചറല്‍ സംഘം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്രത്തില്‍ 27 ലക്ഷം രൂപ ചിലവഴിച്ച് കാസര്‍കോട് ജില്ലാ പ്രമോഷന്‍ കൗണ്‍സില്‍ അറ്റകുറ്റപ്പണികള്‍ നടത്തിവരുന്നു. സെപ്തംബറില്‍ മലനാട് സൊസൈറ്റിക്ക് ടൂറിസ്റ്റ് കേന്ദ്രം വിട്ടുകൊടുക്കും. മൂന്നുകൊല്ലമാണ് കാലാവധി.
സിപിഎം നേതാവ് അഡ്വ. എം.വി.ഭാസ്‌ക്കരനാണ് മലനാട് സംഘത്തിന്റെ പ്രസിഡണ്ട്. കേരള ടൂറിസം വകുപ്പ് കോടികള്‍ ചിലവഴിച്ച് ടൂറിസം വികസനം നടത്തുന്നുണ്ട്. സര്‍ക്കാരിന്റെ സഹായത്തോടെ റാണിപുരത്തേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് മലനാട് സഹകരണ സംഘം.

Comments

comments