Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കഞ്ചാവ് മാഫിയകള്‍ പരസ്പരം വെടിവെച്ചു; ഒരാള്‍ക്ക് പരിക്ക്


ബേക്കല്‍: കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ യുവാവിന് വെടിയുണ്ടയുടെ ചീള് തെറിച്ച് പരിക്കേറ്റു. കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തിലാണ് ഇന്നലെ രാത്രി 10 മണിയോടെ വെടിവെപ്പുണ്ടായത്. പാലക്കുന്ന് സ്വദേശി ഫയാസിനാണ് (32) വെടിയേറ്റത്. പരിക്കേറ്റ ഫയാസിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്തപ്പോള്‍ വെടിയുണ്ട ചുമരില്‍ തറച്ച് അതിന്റെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയായിരുന്നു.
യുവാവിനെ ഉടന്‍ തന്നെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കോലാച്ചി നാസര്‍ എന്നയാളാണ് ഫയാസിനെ വെടിവെച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെയായതിനാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകളെല്ലാം അടഞ്ഞുകിടന്നിരുന്നു. ഇതിനിടയിലാണ് കഞ്ചാവ് മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയും ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.

Comments

comments