Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

സുഷമാ സ്വരാജിന് കോണ്‍ഗ്രസിന്റെ പിന്തുണ


ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്. പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്ത മന്ത്രി സമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ അധിക്ഷേപിക്കപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പിന്തുണ. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നുള്ള വിമര്‍ശനങ്ങളെ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി കാട്ടിയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്.
മിശ്രവിവാഹിതരായ ദമ്ബതികളോട് മതം മാറാന്‍ ആവശ്യപ്പെട്ട പാസ്‌പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ അധിക്ഷേപങ്ങള്‍ നടക്കുന്നതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തിരുന്നു. അധിക്ഷേപം ചൊരിഞ്ഞുകൊണ്ടുള്ള ട്വീറ്റുകളുടെ ചില മാതൃകകളും അവര്‍ പങ്കുവെച്ചിരുന്നു.
മന്ത്രിയുടെ നടപടികളെ വര്‍ഗീയമായി വ്യാഖ്യാനിച്ചുകൊണ്ടും അവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുമായിരുന്നു ആക്രമണം.
ഹിന്ദുത്വ അനുകൂലികളായ ചിലരില്‍നിന്നുണ്ടായ അധിക്ഷേപത്തെ അപലപിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ്. ‘സാഹചര്യമോ കാരണമോ എന്തുമാകട്ടെ, ഒരാളെ ഇങ്ങനെ അധിക്ഷേപിക്കാനും അപമാനിക്കാനും ഭീഷണി മുഴക്കാനും പാടില്ല. സുഷമാജി, സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള ഇത്തരം ഹീനമായ പ്രവൃത്തികളെക്കുറിച്ച് വിളിച്ചുപറയാനുള്ള നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

Comments

comments