Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് കമലഹാസന്‍


ചെന്നൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തനിക്ക് പ്രചോദനമാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍. തമ്മില്‍ ഒരു കാര്യത്തിലും സാമ്യമില്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രബോധനം കേജ്‌രിവാള്‍ ആയിരുന്നെന്ന് കമല്‍ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങളുടെ ക്ഷേമത്തിനാണ് കേജ്‌രിവാള്‍ പ്രാധാന്യം നല്‍കുന്നത്. അഴിമതി രഹിത പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനക്ഷേമാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവരാണ്. തമിഴ്‌നാടിനേക്കാള്‍ ചെറിയ സംസ്ഥാനമാണ് കേരളം. എന്നിരുന്നാലും ധാരാളം കാര്യങ്ങള്‍ പിണറായി വിജയന്‍ അവിടെ ചെയ്യുന്നുണ്ട്. ഹൈദരാബാദിനെ ഒരു മികച്ചയിടമാക്കി മാറ്റാന്‍ ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. അമരാവതിയിലും അതിനു തന്നെയാണ് അദ്ദേഹം പ്രയത്‌നിക്കുന്നത്. ഇതെല്ലാമാണ് എന്റെ മുന്നിലുള്ള മികച്ച ഉദാഹരണങ്ങള്‍’ കമല്‍ പറഞ്ഞു.

Comments

comments