Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

കാണാതായ ഹോട്ടല്‍ജീവനക്കാരനെ കോവളത്ത് കണ്ടെത്തി


കാഞ്ഞങ്ങാട്: ഒരാഴ്ച മുമ്പ് പടന്നക്കാട് സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും കാണതായ മാലോം വള്ളിക്കടവ് സ്വദേശിയെ തിരുവനന്തപുരം കോവളത്തുനിന്നും കണ്ടെത്തി.
പടന്നക്കാട് കാനന്‍ബീച്ച് റിസോര്‍ട്ടിലെ ജോലിക്കാരനായ മാലോം വള്ളിക്കടവിലെ ഇസ്മയിലിന്റെ മകന്‍ നിഷാദ്(28)നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഉമ്മ ആസ്മാബി നല്‍കിയ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോവളത്തെ രാജ് റസിഡന്‍സി ഹോട്ടലില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ ഒരു യുവതിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നുവെന്നും ഈ വിവാഹത്തില്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് പെരുന്നാളിന് തലേദിവസം ആരോടും പറയാതെ പോയതെന്നും നിഷാദ് പോലീസിന് മൊഴി നല്‍കി ഉമ്മക്കൊപ്പം പോയി.

Comments

comments