Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം ചെറുക്കണം


അജാനൂര്‍: സാമൂഹ്യ തിന്മകള്‍ക്കെതിരെ തൂലിക ചലിപ്പിക്കുകയും ഭരണകൂടത്തിന്റെ നെറുകേടുകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തതിന്റെ പേരില്‍ രാജ്യത്തെമ്പാടും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാര്‍ക്കെതിരെ വാളോങ്ങുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണമെന്ന് പുരോഗമനകലാ സാഹിത്യസംഘം അമ്പലത്തറ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
അമ്പലത്തറ ചെഗുവേര ക്ലബ്ബില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഏരിയാസെക്രട്ടറി കെ.എം.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാട്രഷറര്‍ പി.ഗോപാലന്‍, ജോയിന്റ് സെക്രട്ടറി പി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികള്‍ എ.അപ്പക്കുഞ്ഞി(പ്രസിഡണ്ട്), മജീദ് എല്‍.അമ്പലത്തറ(വൈസ് പ്രസിഡണ്ട്), എന്‍.അമ്പാടി (സെക്രട്ടറി), എം.രാഘവന്‍ (ജോയിന്റ് സെക്രട്ടറി), എ.വി.കുഞ്ഞമ്പു (ട്രഷറര്‍).

Comments

comments