Daily Latest News from Kanhangad, Kasaragod, Nileshwaram, Panathur, Konnakkad Parappa, Periya, Kanhangad Vartha Janmadesam News,kanhangad railway station, Latest News, kvatha SN Polytechnic, NMIT Nileshwaram, Nithyananda,Ananda Ashramam kanhangad to kozhikode train time

വെള്ളിക്കോത്ത് കവര്‍ച്ച: സ്ഥലത്തുനിന്നും എട്ട് വിരലടയാളങ്ങള്‍ ലഭിച്ചു


കാഞ്ഞങ്ങാട്: വീട് കുത്തിത്തുറന്ന് അകത്തുകയറി റിട്ടയേര്‍ഡ് അധ്യാപികയെ കത്തികാണിച്ച് ഭയപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു.
വെള്ളിക്കോത്തെ റിട്ടയേര്‍ഡ് അധ്യാപിക പുറവങ്കര സ്വര്‍ഗ്ഗമഠത്തില്‍ ഓമനടീച്ചറെ കത്തികാട്ടി ഭയപ്പെടുത്തി നടത്തിയ കവര്‍ച്ചാകേസിന്റെ അന്വേഷണമാണ് പുരോഗമിക്കുന്നത്. വീട്ടിലെ കതക് കുത്തിത്തുറന്ന സ്ഥലത്തുനിന്നും മരത്തിന്റെ ഓടാമ്പല്‍ തകര്‍ക്കാനുപയോഗിച്ച അമ്മിക്കല്ലില്‍ നിന്നാണ് എട്ടോളം വിരലടയാളങ്ങള്‍ പോലീസിന് ലഭിച്ചത്. ഇതിന്റെ സൂക്ഷ്മ പരിശോധന നടന്നുവരികയാണ്. അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലവാസികള്‍ തന്നെയാവാം കവര്‍ച്ചക്കും അക്രമത്തിനും പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Comments

comments